നെയ്യാറ്റിൻകര: തെരുവു വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ വനിതാ കൗൺസിലർ നടുത്തളത്തിൽ നടത്തിയ കുത്തിയിരിപ്പ് സമരത്തിൽ അരമണിക്കൂറിലേറെ നെയ്യാറ്റിൻകര നഗരസഭാ നടപടികൾ തടസ്സപ്പെട്ടു. കൃഷ്ണപുരം വാ‌ർഡ് കൗൺസിലർ ആർ.സജിതയാണ് സഭാ നടപടികൾ ആരംഭിച്ചതോടെ നടുത്തളത്തിലേക്കിറങ്ങി കുത്തിയിരുന്നത്. വാർഡിൽ മാസങ്ങളായി തെരുവു വിളക്കുകൾ കത്തുന്നില്ലെന്നും നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവരോട് പല തവണ ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാത്തതിൽ പ്രധിഷേധിച്ചായിരുന്നു ഒറ്റയാൾ സമരം.സമരത്തിന് പിൻതുണയുമായി പ്രതിപക്ഷ കൗൺസിലർമാർ രംഗത്ത് വന്നതോടെ യോഗം അലങ്കോലമായി. കഴിവതും വേഗം പരിഹാരം കാണാമെന്ന് സെക്രട്ടറി നൽകിയ ഉറപ്പിനെ തുടർന്ന് പ്രതിപക്ഷാംഗങ്ങൾ ശാന്തരായി .