മുടപുരം: അഴൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന കൊറോണ അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കൈകൊണ്ട പ്രവർത്തനങ്ങളെക്കുറിച്ചും മുൻകരുതലുകൾ നടപടികളെക്കുറിച്ചും സമഗ്രമായ റിപ്പോർട്ട് വൈസ് പ്രസിഡന്റ് ആർ. അജിത്, ഡെപ്യൂട്ടി സ്പീക്കർ വി.ശശിക്ക് കൈമാറി. പ്രവർത്തന റിപ്പോർട്ട് ഡോ. പത്മപ്രസാദും സെക്രട്ടറി ചന്ദ്രബാബും അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി. സുധർമ്മ, ആർ. അനിൽ, ബി. ശോഭ, മെമ്പർമാരായ സി. സുര, അഴൂർ വിജയൻ, രഘുനാഥൻ നായർ, ബീനാ മഹേശ്വൻ, അഡ്വ. റാഫി, ഓമന, ജിത, ശ്രീജ, തുളസി, സിജിൻസി, ആയൂർമേദ ഹോമിയോ ഡോക്ടർമാർ എന്നിവർ പങ്കെടുത്തു.