ബാലരാമപുരം: ബാലരാമപുരം ജംഗ്ഷന് സമീപം സ്ഥലമേറ്റെടുത്ത് നഷ്ടപരിഹാര നടപടികൾ പൂർത്തീകരിച്ച് വളരെ സുതാര്യമായി കരമന - കളിയിക്കാവിള ദേശീയപാതാവികസനം നടപ്പിലാക്കണമെന്ന് ഫ്രാബ്സ് ആവശ്യപ്പെട്ടു. കൊടിനട - ബാലരാമപുരം ഭാഗത്ത് സർക്കാർ നിലപാടുകൾക്ക് വിരുദ്ധമായി ചില ഉദ്യോഗസ്ഥരുടെ ഇടപെടൽ വ്യാപാരസമൂഹത്തിന് വെല്ലുവിളിയാവുകയാണ്. ചർച്ചയിലൂടെ വ്യാപാരികളെ സമരത്തിൽ നിന്നും പിന്തിരിപ്പിച്ച് പാതവികസനം സാദ്ധ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ, ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് എന്നിവർ ആവശ്യപ്പെട്ടു.