കല്ലമ്പലം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഒറ്റൂർ ഗ്രാമപഞ്ചായത്തിൽ ബ്രേക്ക് ദ ചെയിൻ കാമ്പയിൻ സംഘടിപ്പിച്ചു. അഡ്വ. ബി. സത്യൻ എം.എൽ.എ പരിപാടിക്ക് തുടക്കം കുറിച്ചു. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കുന്നതിനെപ്പറ്റി എം.എൽ.എ ബോധവത്കരണം നടത്തി. മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും, സർക്കാർ ഓഫിസുകളിലും, മറ്റ് സ്ഥാപനങ്ങളിലും ബ്രേക്ക് ദ ചെയിൻ കാമ്പയിൻ നടപ്പിലാക്കുമെന്നും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരിച്ച് പദ്ധതി വിജയകരമാക്കണമെന്നും എം.എൽ.എ പറഞ്ഞു. പ്രസിഡന്റ് സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പ്രമീളാ ചന്ദ്രൻ, അജിതാ രാജമണി, ജി. രതീഷ്, മെമ്പർ സുനിതാകുമാരി, സെക്രട്ടറി കുമാർ, മെഡിക്കൽ ഓഫീസർ ഡോ. ഷീജ, ഹെൽത്ത് ഇൻസ്പെക്ടർ റിനിലാൽ എന്നിവർ പങ്കെടുത്തു.