ആറ്റിങ്ങൽ: പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ സേവാദൾ ആറ്റിങ്ങലിൽ ‍പ്രതിഷേധ ജാഥ നടത്തി. കൊറോണ ഭീതിയെ തുടർന്ന് പ്രതീകാത്മകമായിട്ടാണ് പ്രവർത്തകർ ജാഥ നടത്തിയത്. സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജെ.സ്റ്റീഫൻ‍സൻ നേതൃത്വം നൽകി. പാലാംകോണം ജമാൽ, ഊരൂകോണം രാജേന്ദ്രൻ, ലാലി കല്ലമ്പലം, താജ് തിലക്, പഴയകുന്നുമ്മേൽ സജീവ്, കാരേറ്റ് വിഷ്ണു രാജ് എന്നിവർ പങ്കെടുത്തു.