നാഗർകോവിൽ: ഹിന്ദു കോളേജിന് അടുത്തുള്ള വാടകവീട്ടിൽനിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി,കച്ചവടക്കാരായ 4പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കാട്ടുപൂത്തുറ സ്വദേശി ആറുമുഖം,വെള്ളമഠം സ്വദേശി മനോഹരൻ,വടിവീശ്വരം സ്വദേശി രാജ,മധുര സ്വദേശി ഭാഗ്യദാസ് എന്നിവരെയാണ് പിടികൂടിയത്.മധുരയിൽ നിന്ന് പാർസൽ സർവീസ് വഴി നഗർകോവിലിലെ വാടകവീട്ടിൽ എത്തിച്ച ശേഷം കടകളിൽ വില്ക്കുകയായിരുന്നു രീതി. 4ലക്ഷംരൂപ വില വരുന്ന പുകയില ഉല്പന്നങ്ങളും,7ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു.