നാഗർകോവിൽ:കന്യാകുമാരി ജില്ലയിലെ ഭൂതപ്പാണ്ടിയിൽ ടെമ്പോവാൻ സ്കൂട്ടിയിലിടിച്ച് യാത്രക്കാരായ അമ്മയും മകനും മരിച്ചു.തിട്ടുവിള മാരത്താൽ സ്വദേശി കണ്ണന്റെ ഭാര്യ ഷീല(45) ,മകൻ അജിത് (15) എന്നിവരാണ് മരിച്ചത്.ഇന്നലെ ആയിരുന്നു സംഭവം.ഷീലയും മകൻ അജിത്തും സ്കൂട്ടിയിൽ തടിക്കാരക്കോണംവഴി പോകവെ പിന്നിൽ നിന്ന് ടെമ്പോ നിയന്ത്രണം തെറ്റി സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ രണ്ടുപേരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.