mar18b

ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊട്ടാരം പൈതൃക സ്‌മാരകമാക്കുന്നതിന് മുന്നോടിയായി റവന്യൂ വകുപ്പ് തയ്യാറാക്കിയ ഭൂമി വിവരങ്ങൾ പുരാവസ്‌തു വകുപ്പിന് കൈമാറി. ഇന്നലെ ആറ്റിങ്ങൽ കൊട്ടാരത്തിൽ നടന്ന വകുപ്പുതല യോഗത്തിലാണ് രേഖകൾ കൈമാറിയത്. കൊട്ടാരം ഉൾപ്പെടുന്ന 6 ഏക്കർ 60 സെന്റാണ് പുരാവസ്‌തു വകുപ്പിന് കൈമാറാൻ നിർദ്ദേശിച്ചിട്ടുള്ളത്. ദേവസ്വം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നാല് ക്ഷേത്രങ്ങളുമുണ്ട്. പൈതൃക സ്‌മാരകമാക്കുന്നതിനായി ബഡ്‌ജറ്റിൽ മൂന്നു കോടി രൂപയാണ് അനുവദിച്ചത്. അഡ്വ.ബി. സത്യൻ എം.എൽ.എ,​ ഡെപ്യൂട്ടി കളക്ടർ പ്രകാശ്,​ ദേവസ്വം ബോർഡ് മെമ്പർ വിജയകുമാർ,​ മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ്,​ കൗൺസിലർ പ്രശാന്ത്,​ ആർക്കിയോളജിസ്റ്റ് ഇ. ദിനേശൻ,​ ആർട്ടിസ്റ്റുമാരായ രാജേഷ്,​ ഭൂപേഷ്,​ തഹസിൽദാർ മനോജ്കുമാർ,​ അസിസ്റ്റന്റ് തഹസിൽദാർ ഉണ്ണിരാജ,​ ഡെപ്യൂട്ടി തഹസിൽദാർ സജി എന്നിവർ പങ്കെടുത്തു.