നെയ്യാറ്റിൻകര: നിയോജകമണ്ഡലത്തിലെ കൊറോണ സ്ഥിതി വിവരങ്ങൾ വിലയിരുത്താൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചേർന്ന തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭയും പഞ്ചായത്തുകളും ഇതിനകം സ്വീകരിച്ച പ്രതിരോധ നടപടികളും രോഗം വന്നാൽ സ്വീകരിക്കാൻ കൈക്കൊണ്ട മുന്നൊരുക്കങ്ങളും വിശദീകരിച്ചു.
ജനറൽ ആശുപത്രിയിൽ 2 വാർഡുകൾ വീതം ഇതിനായി ഒരുക്കിയിട്ടുണ്ടെന്നും നഗരസഭാദ്ധ്യക്ഷ ഡബ്ല്യു.ആർ. ഹീബ അറിയിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായി അച്ചടിച്ച ജാഗ്രതാ ലഘുലേഖകൾ വീടുകളിലെത്തിച്ചു. അതിയന്നൂർ, കുളത്തൂർ സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ജനപ്രതിനിധികൾ അറിയിച്ചു.