നെയ്യാറ്റിൻകര :തത്തിയൂർ ഭദ്രകാളി ക്ഷേത്രത്തിലെ പറണേറ്റ് ഉത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം മുൻ ഡി.ജി.പി രമൺശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു.കോട്ടയ്ക്കൽ മുതൽ തത്തിയൂർ അരുവിക്കര വരെയുള്ള വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടി ചിപ്പി നിർവഹിച്ചു.ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻറ് കെ.ശ്രീകുമാരൻനായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം. സുകുമാരൻനായർ സ്വാഗതം പറഞ്ഞു.മുൻ ജില്ലാ കളക്ടർ എം.നന്ദകുമാർ,കെ മുരളീധരൻനായർ,ജി.വത്സലകുമാരി,കെ സോമൻ നായർ,എം.അപ്പുകുട്ടൻ നായർ,സി. മധുസുദനൻ നായർ,എസ്.കെ.ഇന്ദു കുമാർ,എൻ.സതികുമാർ,ബി.കെ മഹേഷ് എന്നിവർ സംസാരിച്ചു.