നെയ്യാറ്റിൻകര: വെൺപകൽ ചുണ്ടവിളാകം ഗവ.എൽ.പി. സ്‌കൂളിന്റെ 115-ാം വാർഷികാഘോഷവും രക്ഷകർത്തൃസമ്മേളനവും കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ടി. ബീന അദ്ധ്യക്ഷയായിരുന്നു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ രാധാകൃഷ്‌ണൻ മുഖ്യസന്ദേശം നൽകി. അതിയന്നൂർ പഞ്ചായത്തുമായി സഹകരിച്ച് നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ജൈവവൈവിദ്ധ്യ കൈപുസ്‌തകത്തിന്റെ പ്രകാശനം ബി.പി.ഒ എസ്.ജി. അനീഷ് നിർവഹിച്ചു. ഹരിതകേരള മിഷൻ കോ - ഓർഡിനേറ്റർ ആർ.പി. ഹുമയൂൺ, പഞ്ചായത്ത് അംഗം ചന്ദ്രിക, പ്രഥമ അദ്ധ്യാപക ജയലത, എസ്.എം.സി ചെയർമാൻ ഒ. സിന്ധു, സ്റ്റാഫ് സെക്രട്ടറി അനിത, രാധാകൃഷ്ണൻ, ബിനിത, നന്ദകുമാർ എന്നിവർ സംസാരിച്ചു.