വർക്കല: കൊറോണ പ്രതിരോധത്തിൽ സർക്കാർ സംവിധാനത്തിനൊപ്പം സ്വകാര്യ സ്ഥാപനങ്ങളും പ്രതിരോധ നടപടികളുമായി മുന്നിലേക്ക്.കെ.എസ്.എഫ്.ഇ വർക്കല മെയിൻ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ 'കൈകൾ വൃത്തിയാക്കു, കോവിഡ് 19നെ പ്രതിരോധിക്കു' എന്ന പരിപാടിക്ക് തുടക്കമായി. ഇടപാടുകാർക്ക് പുറമെ പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന നിലയിൽ വെളളം, സോപ്പ്, ടിഷ്യുപേപ്പർ, സാനിട്ടൈസർ, മാസ്ക്ക് തുടങ്ങിയവ ബ്രാഞ്ചിനു മുന്നിലൊരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾ സഹകരിക്കണമെന്ന് ബ്രാഞ്ച് മാനേജർ ഷൈജു.ജെ അഭ്യർത്ഥിച്ചു.

പുത്തൻചന്ത മാർക്കറ്റിനു സമീപം വെട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോസ് സ്റ്റൂഡിയോ, വിശ്വാസ് മെഡിക്കൽസ് എന്നിവയുമായി സഹകരിച്ച് ഒരുക്കിയ ഹാൻഡ് വാഷ് സംവിധാനം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വെട്ടൂർ പ്രതാപൻ ഉദ്ഘാടനം ചെയ്തു. വെട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുജി, റോസ് സ്റ്റുഡിയോ ഉടമ ശ്യാം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വെട്ടൂർബിനു, മണ്ഡലം സെക്രട്ടറി ബിനു പുത്തൻചന്ത എന്നിവർ പങ്കെടുത്തു.

വാട്ട്സ്ആപ്പ് കൂട്ടായ്മയായ ടീംവർക്കലയുടെ നേതൃത്വത്തിൽ മൈതാനം സിറ്റിസെന്ററിനു മുൻവശം കൈകഴുകി ശുചിത്വം ഉറപ്പാക്കുവാൻ സംവിധാനം ഏർപെടുത്തി. ടീം അംഗങ്ങളായ ഷെറിൻ, രൂപക്, സെയ്ഫ്ജാൻ, നബീൽ തുടങ്ങിയവർ നേതൃത്വം നൽകി.

വർക്കല ശിവഗിരി റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർക്ക് സാനിട്ടൈസർ നൽകിത്തുടങ്ങി.രോഗപ്രതിരോധ മാർഗങ്ങൾ വിവരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. സ്റ്റേഷൻമാസ്റ്റർ സി.പ്രസന്നകുമാർ ഹെൽപ് ഡെസ്ക്ക് ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ മാനേജർ ശിവാനന്ദൻ, ഡോ. സന്ദീപ് എസ്.കുമാർ, സബ് ഇൻസ്പെക്ടർ ഷിഫ ആർ മനുകുമാർ, കുമാർ ജയദേവൻ, റെജി നാഗേന്ദ്രൻ, റെയിൽവെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

കോർപ്പറേഷൻ ബാങ്കിന്റെ 115-ാം ഫൗണ്ടേഷൻ ഡേയോടനുബന്ധിച്ച് വർക്കല ഗവ. താലൂക്കാശുപത്രിയിലേക്ക് വാട്ടർപ്യൂരിഫയർ, രണ്ട്സെറ്റ് -ത്രീസീറ്റ് ചെയർ, ഡസ്റ്റ് ബിന്നുകൾ തുടങ്ങിയവ ശാഖാ മാനേജർ സൂരജ് ആശുപത്രി സൂപ്രണ്ടിന് കൈമാറി.

rly-stn