mar18c

ആറ്റിങ്ങൽ: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ചിറയിൻകീഴ് താലൂക്ക് ബ്രാഞ്ചിന്റെ നേതൃത്യത്തിൽ കോവിഡ് - 19 നെതിരെ ബോധവത്കരണവും ഹൈജീൻ കിറ്റ് വിതരണവും നടത്തി. റെഡ് ക്രോസ് ചിറയിൻകീഴ് താലൂക്ക് രക്ഷാധികാരിയും അമർ ഹോസ്പിറ്റൽ എം.ഡിയുമായ ഡോ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സി.എസ്.ഐ ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കിറ്റുകൾ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഒന്നാം ഘട്ടം എന്ന നിലയിൽ അയ്യായിരം ഹൈജീൻ കിറ്റുകളാണ് ഒറ്റ ദിനം കൊണ്ട് താലൂക്കിൽ വിതരണം ചെയ്തതെന്ന് ഹരി.ജി.ശാർക്കര പറഞ്ഞു. ട്രാഫിക് ഹോം ഗാർഡുകൾ ,നഗരത്തിലെ ആട്ടോറിക്ഷ ഡ്രൈവർമാർ, ​പൊലീസ്, ബാങ്കുകൾ, പത്ര പ്രവർത്തകർ തുടങ്ങി വിവിധ മേഖലയിൽ പൊതുജനങ്ങളുമായി ബന്ധപ്പെടുന്നവർക്കെല്ലാമാണ് കിറ്റ് വിതരണം ചെയ്തത്. കൊറോണ പ്രതിരോധത്തെക്കുറിച്ച് ഡോ. രാധാകൃഷ്ണൻ നായർ പൊതുജനങ്ങൾക്ക് വിവരിച്ചു കൊടുത്തു. ഹരി ജി.ശാർക്കര, സെക്രട്ടറി മധുസൂധനൻ,അംഗങ്ങളായ രാജേഷ് മാധവൻ,​ അജിത്ത് പ്രസാദ്, ​ദീപാരാജേഷ്‌.സന്തോഷ് മേടയിൽ എന്നിവർ പങ്കെടുത്തു.