hand

കിളിമാനൂർ : ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജീവനക്കാർക്കും ജനങ്ങൾക്കും കൈ കഴുകുന്നതിന് ഓഫീസിനോട് ചേർന്ന് സൗകര്യം ഒരുക്കി.ഇതോടൊപ്പം സ്റ്റാൻ ലൈസർ, മാസ്ക് എന്നിവയുടെ സൗകര്യവും ഏർപ്പെടുത്തി. 'കൈവിടാതിരിക്കാം
കൈ കഴുകാം' ബ്രേക്ക് ദി ചെയിൻ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കിയത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് ഉദ്ഘാടനം ചെയ്തു.സ്റ്റാസ്റ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബേബി സുധ,ശാലിലിനി,ബ്ലോക്ക് അംഗങ്ങളായ ശാന്തമ്മ,രാജേന്ദ്രൻ,സുരജ ഉണ്ണി,ജോയിന്റ് ബി.ഡി.ഒ,ഹെഡ് ക്ലർക്ക്,ജീവനക്കാർ എന്നിവർ പങ്കെടുത്തു.