moshanam

വിതുര: തൊളിക്കോട് ജംഗ്ഷനിലെ മെഡിക്കൽ സ്റ്റോറിൽ നിന്നും പണം മോഷ്ടിച്ച ശേഷം മുങ്ങിയ ബംഗാളിക്കായി വിതുര സി.ഐ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ സ്റ്റോർ ഉടമ ബാത്ത് റൂമിൽ കയറിയ തക്കം നോക്കി ഇയാൾ കടയിൽ നിന്നും 1.40 ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു. മോഷ്ടാവിന്റെ ചിത്രം സമീപത്തുള്ള മറ്റൊരു കടയിലെ സി.സി ടി.വി കാമറയിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷണം നടത്തിയ ബംഗാളിയുടെ ഫോൺ സംഭവത്തിന് ശേഷം സ്വിച്ച് ഒാഫാണ്. ഫോൺ നമ്പർ സൈബർസെല്ലിന് കൈമാറിയിട്ടുണ്ട്. പശ്ചിമബംഗാളിൽ നിന്നാണ് കണക്ഷനെടുത്തിരിക്കുന്നത്.