mask

വെഞ്ഞാറമൂട്:വെഞ്ഞാറമൂട് ഡിപ്പോയ്ക്ക് ആവശ്യമായ മാസ്‌കുകൾ വൈസ് മെൻ ക്ലബ് ബുള്ളറ്റിൻ എഡിറ്റർ അയജ് മഞ്ചാടി മൂട് ട്രാൻസ്‌പ്പോർട്ട് ഡിപ്പോ എ.ടി.ഒ ഷിജുവിനു കൈമാറി.മാസ്‌ക് കിട്ടാത്തതു കൊണ്ടു ജീവനക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെകുറിച്ച് ട്രാൻസ്‌പ്പോർട്ട് എ.ടി.ഒ വാട്‌സ്ആപ് സന്ദേശം നൽകിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് വൈസ് മെൻക്ലബ് സഹായം നൽകിയത്. ദിവസവും 150ൽ അധികം മാസ്‌കുകളും ബസിലേക്കാവശ്യമായ സാനിട്ടറി വസ്‌തുക്കളും ആവശ്യമാണ്.