നെയ്യാറ്റിൻകര: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലെ രോഗികൾക്ക് ഹൈജീൻ കിറ്റ് വിതരണം ചെയ്തു. ആശുപത്രി സൂപ്രണ്ട് വത്സല ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ പി.എച്ച്. ഹരികൃഷ്ണൻ, ജില്ലാസമിതിയംഗം മഞ്ചവിളാകം ജയൻ, കൗൺസിലർമാരായ ഹരികുമാർ, ഷിബുരാജ് കൃഷ്ണ, മഞ്ചത്തല സുരേഷ് എന്നിവർ പങ്കെടുത്തു. രണ്ട് ടവൽ, ബോഡി ലോഷൻ, സോപ്പ്, ചീപ്പ്, ബ്രഷ്, പേസ്റ്റ്, നഖം വെട്ടി എന്നിവയടങ്ങുന്ന നൂറ്റമ്പതോളം കിറ്റുകളാണ് വിതരണം ചെയ്തത്.