വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ജനമെെത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ സ്റ്റേഷനിൽ ചെയിൻ ബ്രേക്ക് പരിപാടി ആരംഭിച്ചു. വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തിച്ചേരുന്ന പൊതുജനങ്ങളെ കോറോണ രോഗവ്യാപനത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുമായി സോപ്പ് വെള്ളം ഉപയോഗിച്ച് കെെ കഴുകുന്നതിലൂടെ രോഗ വ്യാപനം തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ അജിചന്ദ്രൻനായർ പരിപാടി ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ പുരുഷോത്തമൻ നായർ. എസ്.ഐ മധു. എസ്.ഐ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.