തിരുവനന്തപുരം: കൊറോണ വൈറസിനെ അകറ്റാനുള്ള മെഡിക്കൽ കോളേജ് അധികൃതരുടെ പരിശ്രമങ്ങൾക്കൊപ്പം രോഗികളുടെ കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ബോധവത്കരണവുമായി കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ രംഗത്ത്. വൈറസ് വ്യാപനം കുറക്കാൻ വിവിധതരത്തിലുള്ള കൊറോണ പ്രതിരോധ പ്രവർത്തനങ്ങളാണ് കാമ്പസിൽ നടക്കുന്നത്. ഒ.പിയിൽ രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കുമാണ് വൈറസ് വ്യാപനം തടയാനുള്ള മാർഗങ്ങളും മറ്റും വിശദമാക്കുന്നത്. കൈകൾ കഴുകുന്നതിനെകുറിച്ചും മാസ്‌ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യം, ഉപയോഗിച്ച മാസ്കുകൾ എങ്ങനെ നീക്കം ചെയ്യാം. തൂവാല എങ്ങനെ മാസ്‌കായി ഉപയോഗിക്കാം, സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവ വിശദീകരിച്ചു.