പാലോട്: നന്ദിയോട് പഞ്ചായത്തിലെ കൊച്ചു താന്നിമൂട്, സ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ കാക്കകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത് പരിഭ്രാന്തി പടർത്തി. ഒരു കിലോമീറ്റർ ചുറ്റളവിൽ ഏകദേശം നാൽപതോളം കാക്കകളെയാണ് ഇന്നലെ ഉച്ചയോടെ ചത്ത നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ വിദഗ്ദ്ധരെത്തി ചത്ത കാക്കകളെ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. പരിശോധനാ ഫലം ഇന്ന് ലഭ്യമാകുമെന്നും പൊതുജനങ്ങൾ പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.