വർക്കല:വെട്ടുകാട്ടിൽ ഗോപാലൻ മുതലാളിയുടെ ഓർമ്മയ്ക്ക് മകൻ പാർത്തുകോണം ടി.കെ.ജി സദനത്തിൽ ജി.ബാബു നിർദ്ധനരായ രോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ പദ്ധതി പ്രകാരമുളള മാർച്ച് ഏപ്രിൽ മാസത്തെ പെൻഷനുകൾ ഒരുമിച്ച് ഏപ്രിൽ 20ന് നൽകും.പൊതു പരിപാടികൾ മാറ്റി വയ്ക്കണമെന്ന സർക്കാർ അഭ്യർത്ഥന മാനിച്ചാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നതെന്ന് കൺവീനർ ജെ.മുരളീധരൻ അറിയിച്ചു.