chenkal-temple

പാറശാല: ചെങ്കൽ കൃഷി ഭവനും മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രവും സംയുക്തമായി ക്ഷേത്രാങ്കണത്തിന് സമീപമുള്ള അരയേക്കറോളം സ്ഥലത്ത് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. പദ്ധതി അധിഷ്ഠിത പച്ചക്കറി കൃഷിയുടെ തൈ നടീൽ കർമ്മം കെ. ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ചെങ്കൽ കൃഷി ആഫീസർ വി.എസ്.സത്യൻ സ്വാഗതവും അസിസ്റ്റന്റ് കൃഷി ആഫീസർ ഷീജ നന്ദിയും പറഞ്ഞു. ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ, മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ പള്ളിമംഗലം പ്രേംകുമാർ, വി.കെ.ഹരികുമാർ, കൃഷി അസിസ്റ്റന്റുമാരായ സുനിൽകുമാർ, പ്രീജ തുടങ്ങിയവർ പങ്കെടുത്തു.