sarath-mohan

കഴക്കൂട്ടം: സുഹൃത്തുക്കളോടൊപ്പം നീന്താനിറങ്ങിയ യുവാവ് ക്ഷേത്രത്തിനടുത്തെ കുളത്തിൽ മുങ്ങി മരിച്ചു. ചന്തവിള ഉള്ളൂർക്കോണം പാട്ടുവിളാകം മോഹനത്തിൽ മോഹനന്റെ മകൻ ശരത് മോഹൻ (27) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരമണിയോടെയാണ് സുഹൃത്തുക്കളായ പ്രകാശൻ, ജിറിൻ എന്നിവരോടൊപ്പം അണ്ടൂർക്കോണം തൃജ്യോതിപുരം ക്ഷേത്രത്തിനടുത്തെ കോതക്കുളത്തിൽ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടയിൽ ശരത് മോഹൻ താഴ്ന്നുപോയി. ഒപ്പമുണ്ടായിരുന്നവർ സമീപവാസികളെ അറിയിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് കഴക്കൂട്ടം ഫയർഫോഴ്സെത്തി മൃതദേഹം കരയ്ക്കെടുത്തു. ഡിഗ്രി കഴിഞ്ഞു വെറുതെ നിൽക്കുകയായിരുന്നു ശരത്. നേരെത്ത ,ചന്തവിളയിലും കണിയാപുരത്തുമുള്ള രണ്ടുപേർ ഈ കുളത്തിൽ മുങ്ങി മരിച്ചിട്ടിട്ടുണ്ട്. അമ്മ ഷീല, സഹോദരി ശരണ്യ.