വെള്ളനാട്:ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുളള സർക്കാർ നിർദേശ പ്രകാരം ക്ഷേത്ര ചടങ്ങുകളിൽ ഒതുക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഉത്സവം ഇന്ന് ആരംഭിച്ച് 28ന് സമാപിക്കും.ഇന്ന് വൈകിട്ട് 7.30ന് തൃക്കൊടിയേറ്റ്, 24ന് രാവിലെ 10.30ന് നാഗർക്ക് നൂറുംപാലും,26ന് രാവിലെ 9ന് മേൽശാന്തിയുടെ നേതൃത്വത്തിൽ ഒരു പൊങ്കാല മാത്രം,28ന് ഉച്ചയ്ക്ക് 2ന് തൂക്കം വഴിപാട് പണ്ടാര വക തൂക്കത്തിൽ ഒതുക്കും. ഉത്സവത്തിന് പരമാവധി ആൾക്കൂട്ടം ഒഴിവാക്കി ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.പ്രസിഡന്റ് കെ.ജനാർദനൻ നായർ,വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ,സെക്രട്ടറി എം.സുകുമാരൻ നായർ,ജോയിന്റ് സെക്രട്ടറി ഡി.ബ്രഹ്മദേവൻ നായർ,ട്രഷറർ ടി.ശ്രീകുമാരൻ നായർ,പബ്ലിസിറ്റി കൺവീനർ എം.എസ്.ഉദയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.