nishad

കഴക്കൂട്ടം: ദേശീയപാതയിൽ വെട്ടുറോഡിനുസമീപം കാറിടിച്ചുതെറിപ്പിച്ച ബൈക്കുയാത്രികൻ മരിച്ചു. പുതുക്കുറിച്ചി മുസ്ളീം ജമാഅത്തിനു സമീപം പരയൻവിളാകം നിസാം മൻസിലിൽ യഹ്‌യയുടെയും നിസായുടെയും മകൻ നിഷാദ്(21)ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രി 11യോടെയാണ് അപകടം. ചിറ്റാറ്റുമുക്കിൽ നിന്ന് വെട്ടുറോഡ് ദേശീപാതയിലേക്കുകടക്കവെ ആറ്റിങ്ങൽ ഭാഗത്തുനിന്നുള്ള കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.