തിരുവനന്തപുരം : ജില്ലയിൽ ആകെ 2431 പേർ കൊറോണ നിരീക്ഷണത്തിലുണ്ടെന്ന് കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ഇന്നലെ പുതുതായി 1633 പേർ രോഗ നിരീക്ഷണത്തിലായി. പുതിയ പോസിറ്റീവ് കേസുകളില്ല. പരിശോധനയ്ക്കായി അയച്ച 507 സാമ്പിളുകളിൽ റിസൾട്ട് ലഭിച്ച 415 പേരുടെയും ഫലം നെഗറ്റീവാണ്.102 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പോസിറ്റീവായ മൂന്നുപേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. ജില്ലയിൽ കൊറോണ പരിശോധനയ്ക്കായി പുതുതായി മൂന്ന് ലാബുകൾക്ക് കൂടി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതി ലഭിച്ചതായി കളക്ടർ അറിയിച്ചു. മാനസിക പിന്തുണ ആവശ്യമായ 106 പേരെ ഇന്ന് കളക്ടറേറ്റ് കൺട്രോൾ റൂമിൽ വിളിച്ചിരുന്നു. അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന 8 പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലേക്ക് വിളിച്ചു. ഇതുവരെ 1075 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്.
ഇറ്റലി സ്വദേശിയുമായി ഇടപഴകിയ 30 പേരുടെയും പരിശോധനാഫലം നെഗറ്റീവ്
വർക്കലയിലെ രോഗിയുമായുള്ള പ്രൈമറി കോൺടാക്ടിലുള്ള മുഴുവൻ പേരുടെയും ഫലം നെഗറ്റീവ്
കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരുടെ ആകെ എണ്ണം -3217
വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം-2350
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം - 64
ഇന്ന് പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -1633
കെയർ ഹോമിൽ നിരീക്ഷണത്തിലായവരുടെ എണ്ണം-17
പരിശോധിക്കുന്നതിനുള്ള സൗകര്യം
പബ്ലിക് ഹെൽത്ത് ലാബ്
രാജീവ് ഗാന്ധി ബയോ ടെക്നോളജി
ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട്
പോസിറ്റീവായ ആളുകളുടെ ആരോഗ്യനില
പോസിറ്റീവായ ആളുകൾ അവരുടെ ആരോഗ്യനില തൃപ്തികരമാണ്. അവരിൽ നാല് പേരുമായി അടുത്തിടപഴകിയ ആൾക്കാരെ കണ്ടെത്തുകയും സാമ്പിളുകൾ പരിശോധനയ്ക്ക് എടുത്ത് രോഗനിരീക്ഷണത്തിനായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ ഇന്ന് 20 പേരും മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ 29 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 4 പേരും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ 7 പേരും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ഒരാളും കിംസ് ആശുപത്രിയിൽ ഒരാളും എസ്.എ.ടി ആശുപത്രിയിൽ രണ്ട് പേരും നിരീക്ഷണത്തിലുണ്ട്.
ഇന്നലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 2018 യാത്രക്കാരെയും സ്ക്രീനിംഗിന് വിധേയരാക്കി
രോഗലക്ഷണങ്ങളുണ്ടായിരുന്ന 19 പേരെ റഫർ ചെയ്തു
ഡൊമസ്റ്റിക് എയർപോർട്ടിൽ എത്തിയ 86 യാത്രക്കാരെ സ്ക്രീൻ ചെയ്തു
വിമാനത്താവളത്തിൽ എത്തുന്നവർക്കുവേണ്ടി പ്രത്യേക താമസ സൗകര്യം ഏർപ്പെടുത്തിയെങ്കിലും ഇവരെ വീട്ടിലേക്ക് വിടാൻ തീരുമാനിച്ചതിനെത്തുടർന്ന് 24 ദിവസം വീടുകളിൽ ക്വാറന്റൈനാകാം എന്ന് സമ്മതപത്രം വാങ്ങി വീട്ടിലേക്ക് വിട്ടു.
റെയിൽവേസ്റ്റേഷനുകളിൽ കൺട്രോൾ റൂം സൗകര്യം
ജില്ലയിലേക്ക് ട്രെയിനുകളിൽ വരുന്നവരെ നിരീക്ഷിക്കാനും രോഗബാധിതരെ കണ്ടെത്താനുമായി ഏഴു റെയിൽവേസ്റ്റേഷനുകളിൽ കൺട്രോൾ റൂം സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ, പേട്ട, നേമം, കഴക്കൂട്ടം, കൊച്ചുവേളി, വർക്കല, പാറശ്ശാല റെയിൽവേ സ്റ്റേഷനുകളിലാണ് സൗകര്യമുള്ളത്. തമ്പാനൂർ കെ.എസ്.ആർ.ടി.സി. സ്റ്റേഷനിലും അതിർത്തി ഡിപ്പോകളായ അമരവിള, കോഴിവിള, ഉച്ചക്കട, ഇഞ്ചിവിള, ആറുകാണി,വെള്ളറട, നെട്ട,കാരക്കോണം-കന്നുമാമൂട് എന്നിവിടങ്ങളിലാ ബസ് യാത്രക്കാരെയും സ്ക്രീനിംഗിന് വിധേയരാക്കി.