stee

കാട്ടാക്കട:ബാങ്ക് ജപ്തി നോട്ടിസ് പതിച്ചതിനെത്തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.പൂവച്ചൽ ദേവൻകോട് ഇളംപ്ലാമൂട് ടി.എസ് ഭവനിൽ സുകുമാരനെയാണ് (സ്റ്റീഫൻ-65 ) വീട്ടിലെ പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

സ്റ്റീഫൻ ബാങ്കിൽ നിന്നെടുത്ത 4 ലക്ഷം രൂപയുടെ വായ്പയിൽ 2.5 ലക്ഷം രൂപ തിരിച്ചടച്ചു.കൂലിപ്പണിക്കാരനായ മകൻ രഞ്ജിത്ത് 6.5 ലക്ഷം രൂപയുടെ വായ്പയെടുത്തതോടെ, പത്തു വർഷ കാലാവധിയായി പുതുക്കി നൽകി.തുടർന്ന് 9000 രൂപ വച്ച് 7 മാസം അടച്ചു. അടവ് മുടങ്ങിയതോടെ ബാങ്ക് നടപടികളുമായി മുന്നോട്ടു പോയി. കഴിഞ്ഞ ദിവസം ബാങ്ക് ഭൂമിയും വീടും അളന്നു ബോർഡ് സ്ഥാപിക്കുകയും വീട്ടുകാർ ഒഴിയണമെന്നു ആവശ്യപ്പെടുകയും ചെയ്തു. വീടിനു വേറെ അവകാശി വന്നതായും ബാങ്ക് അധികൃതർ അറിയിച്ചു. വീട് കൈവിട്ടുപോയാൽ ആത്മഹത്യയേ നിവർത്തിയുള്ളുവെന്നു സുകുമാരൻ ഭാര്യയോട് പറഞ്ഞിരുന്നു. അതേ സമയം, സംഭവത്തിൽ ബാങ്ക് അധികൃതർ പ്രതികരിച്ചിട്ടില്ല. കെ. എസ് .ശബരീനാഥൻ.എം.എൽ.എ വീട് സന്ദർശിച്ചു. ഭാര്യ:തങ്കമണി. മറ്റ് മക്കൾ:സൗമ്യ,രമ്യ .മരുമക്കൾ:രാജ്‌മോഹൻ,ജ്യോതിഷ്‌കുമാർ, ദിവ്യ.മരണാനന്തര ചടങ്ങ്: ശനിയാഴ്ച രാവിലെ 9.30ന്.