കാട്ടാക്കട:പനിബാധിച്ച് ചികിത്സയിലിരിക്കേ യുവതി മരിച്ചു.കാട്ടാക്കട അമ്പലത്തിൻകാല സുരേഷ് ഭവനിൽ ജയകുമാർ- ശ്രീകുമാരി ദമ്പതികളുടെ മകൾ ദിവ്യ(24)ആണ് മരിച്ചത്.പത്തനംതിട്ടയിൽ നിന്ന് പതിനഞ്ചു ദിവസം മുൻപ് എത്തിയ യുവതി പനിയെത്തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കൊറോണയുടെ സാഹചര്യത്തിൽ സ്രവ പരിശോധന ഉൾപ്പടെ നടത്തിയിരുന്നു. ഇതു നെഗറ്റീവ് ആണ്. മരണം സംഭവിച്ചതോടെ പരിശോധനക്കായി വീണ്ടും സാമ്പിൾ എടുത്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു.റിസൾട്ടുകിട്ടിയിട്ടേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകൂ.വിദ്യ സഹോദരിയാണ്.