തിരുവനന്തപുരം: ഇന്നലേയും ആർക്കും പുതിയതായി കൊറോണ സ്ഥീരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നീരീക്ഷണത്തിലുള്ളവർ 25,603 ആയി ഉയർന്നു. അതിൽ 25,366 പേർ വീടുകളിലും 237 പേർ ആശുപത്രികളിലുമാണ്. ഇന്ന് പുതുതായി 57 പേരാണ് ആശുപത്രിയിലായത്. പുതുതായി നിരീക്ഷണത്തിലായത് 7,861 പേരാണ്
രോഗബാധയില്ലെന്ന് കണ്ട 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. 2550 സാമ്പിളുകളിൽ 2140 പേർക്ക് രോഗം ഇല്ല.
മുഖ്യമന്ത്രി പറഞ്ഞത്
കൊറോണയെ ചെറുക്കാൻ വിരമിച്ച ഡോക്ടർമാരുടേയും മറ്റ് ആരോഗ്യപ്രവർത്തരുടേയും സേവനം ഉപയോഗപ്പെടുത്തും. ഇതിന്റെ ലിസ്റ്റ് ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കും.
സ്വകാര്യ ആശുപത്രികളെയും സർക്കാരിന്റെ പ്രവർത്തനത്തിൽ പങ്കാളികളാക്കും. ഇതിനായി ഐ.എം.എയെ ചുമതലപ്പെടുത്തി.
എല്ലാ ജില്ലകളിലും 'കൊവിഡ് കെയർ സെന്ററുകൾ' ആരംഭിക്കും. ഇതിനായി ഹോട്ടുകളും ലോഡ്ജുകളും ഉപയോഗിക്കും. ചില ലോഡ്ജുകൾ അതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മാസ്കിനും സാനിട്ടൈസറിനുമുള്ള ക്ഷാമം ഉടൻ തീരും.
ഇന്ന് പഞ്ചായത്ത് ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും പ്രതിപക്ഷ നേതാവിനൊപ്പം സംസാരിക്കും. വിക്ടർ ചാനൽ മുഖേനയാവും ആശയ വിനിമയം.
പ്രാഥമിക, സമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ വൈകിട്ട് 6 വരെ ഒ.പി ഉണ്ടാകും. കൂടുൽ ഡോക്ടർമാരെ നിയമിക്കും.
സ്വകാര്യ ആശുപത്രികൾ സാധാരണ പനിയുള്ളവരെ പോലും സർക്കാർ ആശുപത്രിയിലേക്ക് വിടുന്നത് വിലക്കും.
വിവാഹം ബുക്ക് ചെയ്ത ശേഷം ഉപേക്ഷിച്ചവർക്ക് മണ്ഡപ ഉടമകൾ വാങ്ങിയ കാശ് തിരിച്ചു നൽകണം.
ഹോട്ടലുകൾക്കും ഷോപ്പുൾക്കും ഓൺലൈൻ വിപണന സംവിധാനം ഒരുക്കും. എ.ടി.എം സെന്ററുകളിൽ സാനിട്ടൈസർ വയ്ക്കും.