1. അക്ബർ നാമ രചിച്ചത് ആര്?
അബുൾ ഫസൽ
2. അക്‌ബറിന്റെ കാലത്ത് മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം?
ഫത്തേപുർസിക്രി
3. അക്ബർ സ്വീകരിച്ചിരുന്ന സൈനിക സമ്പ്രദായം?
മാൻസബ്ദാരി
4. ചോളന്മാരുടെ തടാകം എന്നറിയപ്പെട്ടിരുന്നത്?
ബംഗാൾ ഉൾക്കടൽ
5. വിജയനഗരസാമ്രാജ്യത്തിലെ കേന്ദ്രഭരണ സമ്പ്രദായം അറിയപ്പെടുന്ന പേര്?
നായങ്കര
6. മറാത്തയിലെ ഭരണാധികാരിയായിരുന്ന ശിവജിയെ ഭരണത്തിൽ സഹായിച്ചിരുന്ന സമിതിയുടെ പേര്?
അഷ്ടപ്രധാൻ
7. നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിളിക്കുന്നതാരെ?
പെട്രാർക്ക്
8. മൊണാസില ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം?
പാരീസ്
9. അച്ചടിയന്ത്രം കണ്ടുപിടിച്ചതാര്?
ജൊഹാൻസ് ഗുട്ടൻബർഗ്
10. തൃശൂരിലെ കോട്ടപ്പുറം കോട്ടയും കണ്ണൂരിലെ സെയ്ന്റ് ആഞ്ചലോ കോട്ടയും നിർമ്മിച്ച വിദേശിയർ?
പോർച്ചുഗീസുകാർ
11. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം?
1664
12. സാന്താൾ കലാപത്തിന് നേതൃത്വം നൽകിയത്?
സിദ്ദുവും കാൻഹുവും
13. അഞ്ചുതെങ്ങ് കലാപം നടന്ന വർഷം ?
1697
14. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം?
ആറ്റിങ്ങൽ കലാപം
15. എവിടെ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത്?
തലശേരി
16. ഒന്നാം പഴശി വിപ്ളവത്തിന്റെ പ്രധാന കേന്ദ്രം?
കണ്ണൂരിലെ പുരളിമല
17. രണ്ടാം പഴശി കലാപം നടന്ന കാലഘട്ടം?
1800 - 1805
18. ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂർ ദിവാൻ ?
വേലുത്തമ്പിദളവ
19. വയനാട്ടിൽ നടന്ന പ്രധാന കാർഷിക കലാപം?
കുറിച്യർ ലഹള.