kodiyet

ചിറയിൻകീഴ്: ചരിത്രപ്രസിദ്ധമായ ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് ഇന്നലെ കൊടിയേറി. രാവിലെ 9.15നും 10നും മദ്ധ്യേ ക്ഷേത്ര തന്ത്രി തരണനല്ലൂർമന സജി ഗോവിന്ദൻ നമ്പൂതിരിയുടെയും ക്ഷേത്ര മേൽശാന്തി വടക്കേമഠം എസ്. രാജഗോപാലൻ പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സ്റ്റേജ് പരിപാടികൾ, വ്യാപാര മേള, കാർണിവൽ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. 24ന് വൈകിട്ട് 5ന് സ്‌പെഷ്യൽ നാദസ്വരം, 27ന് രാത്രി 9ന് പള്ളിവേട്ട, സ്‌പെഷ്യൽ നാദസ്വരം, 28ന് രാവിലെ 8ന് പായസ വിതരണം, രണ്ട് ഗരുഢൻതൂക്കം, രാത്രി 8ന് ഗജവീരന്മാരുടെ അകമ്പടിയോടെ തിരുആറാട്ടെഴുന്നള്ളത്ത്, 9.30ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, വലിയകാണിക്ക, തൃക്കൊടിയിറക്ക്, കളമെഴുത്തുംപാട്ടും എന്നിവ നടക്കും. ഉത്സവ ദിവസങ്ങളിൽ മഹാഗണപതിഹോമം, കളഭാഭിഷേകം, കാഴ്ചശ്രീബലി എഴുന്നള്ളത്ത്, ശ്രീഭൂതബലി എഴുന്നള്ളത്ത് എന്നിവയും ഉണ്ടായിരിക്കും.