കല്ലമ്പലം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നാവായിക്കുളം സർവീസ് സഹകരണ ബാങ്കിൽ ബ്രേക്ക് ദ ചെയിൻ പദ്ധതിക്ക് തുടക്കം കുറിച്ചു. ഉദ്ഘാടനം പ്രസിഡന്റ് അഡ്വ. എം.എം. താഹ നിർവഹിച്ചു. സെക്രട്ടറി ബിന്ദു, ബാങ്ക് അംഗങ്ങളായ അനീഷ് കുമാർ, അഡ്വ. സന്തോഷ് കുമാർ, അഡ്വ. ഇ.റിഹാസ്, ഹരിഹരൻ, രാമചന്ദ്രൻ, ജി. സുഗതൻ, മനോഹരൻ, സിന്ധു, സന്ധ്യ, ജലജകുമാരി തുടങ്ങിയവർ പങ്കെടുത്തു.