കല്ലമ്പലം: നാവായിക്കുളം മങ്ങാട്ടുവാതുക്കലിൽ ദേശീയപാതയുടെ സമീപത്തായി വയൽ നികത്തുന്നത് വ്യാപകമെന്ന് പരാതി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും തിരക്കിലായത് മുതലെടുത്താണ് വയൽ നികത്തലെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിച്ച സി.പി.ഐ, എ.ഐ.ടി.യു.സി പ്രവർത്തകർ വില്ലേജ് ഓഫീസർക്ക് പരാതി നൽകി. നേതാക്കളായ മുല്ലനല്ലൂർ ശിവദാസൻ, കെ. രാജേഷ്, വിക്രമൻ, മധു എന്നിവർ പങ്കെടുത്തു.