നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായിട്ടുള്ള കലാപരിപാടികൾ,തിരുവാഭരണം ചാർത്തൽ,വിളക്കാചാരം,പള്ളിവേട്ട ആറാട്ട് തുടങ്ങിയ ആചാരങ്ങൾ ആൾക്കൂട്ടമില്ലാതെ നടത്താൻ തീരുമാനിച്ചു.ഇതോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടന്ന യോഗത്തിൽ കെ.ആൻസലൻ എം.എൽ.എ,തഹസീൽദാർ മോഹൻകുമാർ,സർക്കിൾ ഇൻസ്പെക്ടർ സുജിത്ത്,ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.വത്സല,വില്ലേജ് ഓഫീസർ രാജ്കുമാർ, നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു,സബ് ഗ്രൂപ്പ് ഓഫീസർ ഒ.ആശാബിന്ദു,ഉപദേശക സമിതി പ്രസിഡന്റ് പി.ആർ.രാധീഷ്,സെക്രട്ടറി എം.സുകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.