b

കടയ്ക്കാവൂർ:കൊറോണ വ്യാപനം തടയുന്നതിനായി ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി സി.ഐ.ടി.യു,ഡി.വൈ.എഫ്.എെ സംഘടനകളുടെ നേതൃത്വത്തിൽ വക്കം റൂറൽ ഹെൽത്ത് സെന്ററിലും മാർക്കറ്റ് ജംഗ്ഷനിലും കൈകഴുകൽ കേന്ദ്രം ആരംഭിച്ചു.സി.ഐ.ടി.യു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറിയും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.സി.പി.എം ആറ്റിങ്ങൽ ഏര്യാ കമ്മിറ്റിയംഗം ഡി.അജയകുമാർ,സി.ഐ.ടി.യു കോർഡിനേഷൻ കമ്മിറ്റി കൺവീനർ കെ.അനിരുദ്ധൻ,ഡി.രഘുവരൻ,നൗഷാദ്, അക്ബർഷ ന്യൂട്ടൻ അക്ബർ,സുശീല,മാജിത,ഡിവൈഎഫ് നേതാക്കളായ എസ്.സജീവ്, ബൈജു,അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.എൻ.എസ്.സിജു,ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ സുരേഷ്,ഹെൽത്ത് സൂപ്പർവൈസർ രാഘവൻ, ഹെൽത്ത് ഇൻസ്പെക്ടർ സജീവ്,സ്റ്റാഫ് നഴ്സ് ലേഖ എന്നിവർ പങ്കെടുത്തു.