break

വെഞ്ഞാറമൂട്:കൊറോണ വൈറസ് വ്യാപനം തടയാൻ സർക്കാർ ആഹ്വാനം ചെയ്ത 'ബ്രേക്ക് ദ ചെയിൻ' കാമ്പെയ്ൻ ഏറ്റെടുത്ത് വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കൈ കഴുകുന്നതിനുള്ള സംവിധാനമൊരുക്കി.ഡി.കെ മുരളി.എം.എൽ.എ ഉദ്ഘാടനം ചെയ്തു.രണ്ടാമത്തെ കേന്ദ്രം കിഴക്കേ റോഡ് മാവേലി സ്റ്റോറിന് സമീപം ഇന്ന് ആരംഭിക്കും.നെല്ലനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.അനിൽ,ബിനു.എസ്.നായർ,ജീവകല ഭാരവാഹികളായ വി.എസ്.ബിജുകുമാർ,എം.എച്ച്.നിസാർ, പി.മധു,എസ്.ഈശ്വരൻ പോറ്റി,ആർ.ശ്രീകുമാർ,പി.എസ്.ലാൽ,പുല്ലമ്പാറ ദിലീപ്, കെ.എസ്.ആർ.ടി.സി എ.ടി.ഒ ബി.എസ് ഷിജു തുടങ്ങിയവർ പങ്കെടുത്തു.