നെയ്യാറ്റിൻകര:കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അനുഭവപ്പെടുന്ന മാസ്ക് ക്ഷാമത്തിന് പരിഹരമായി നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിൽ മാസ്ക് നിർമ്മാണം ആരംഭിച്ചു.പരിശീലനം ലഭിച്ച പത്തോളം തടവുകാരുടെ സഹായത്താൽ ദിവസവും 500 ഓളം മാസ്കുൾ നിർമ്മിച്ച് കേന്ദ്രീകൃത യൂണിറ്റായ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിക്കും. അവിടെ നിന്ന് ആരോഗ്യ വകുപ്പ്, തിരുവനന്തപുരം നഗരസഭ എന്നീ സ്ഥാപനങ്ങൾക്ക് കൈമാറും.ഒരു തവണ ഉപയോഗിച്ച അലക്കി വീണ്ടും ഉപയോഗിക്കാവുന്ന മാസ്കുകൾ പൊതുജനങ്ങൾക്ക് 10 രൂപ നിരക്കിൽ വിൽപനയും നടത്തും.
നേരത്തേ സബ് ജയിലിന് മുന്നിൽ 25 രൂപയ്ക്ക് വരെ മാസ്ക് വിറ്റിരുന്നു.നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിനു മുന്നിൽ നടന്ന വിതരണോദ്ഘാടനം ജയിൽ സൂപ്രണ്ട് എൻ.സുരേഷ് നിർവഹിച്ചു.ജയിൽ അസി.സൂപ്രണ്ടുമാരായ മഹേശൻ, ഉദയൻ
ഡെപ്യൂട്ടി ജയിൽ ഓഫീസർമരായ ലാലു ടി.എസ്,സുരേഷ് റാം,സജികുമാർ അസി.ജയിൽ ഓഫീസർമാരായ നിശാന്ത്,അനീഷ്,സുധീഷ്,ഹരികുമാർ, റിനു,എന്നിവർ നേതൃത്വം നൽകി.