വെഞ്ഞാറമൂട്:ബെെക്ക് അപകടത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട് കിടപ്പിലായ മകനുമായി കഷ്ടപ്പെട്ടിരുന്ന സുധാമ്മയ്ക്ക് ജീവിത മാർഗം തുറന്നു കൊടുത്ത് കോൺഗ്രസ് മുക്കുന്നൂർ വാർഡ് കമ്മിറ്റി.വലിയകട്ടയ്ക്കാലിൽ പെട്ടിക്കടയും വില്പനയ്ക്കാവശ്യമായ സാധനങ്ങളും സജ്ജമാക്കിയാണ് പ്രവർത്തകർ മാതൃകയായത്.പ്രവർത്തകർ സംഭാവന നൽകിയ തുകയിൽ അഞ്ചു ദിവസം കൊണ്ട് കടയുടെ പണി പൂർത്തിയാക്കി.മുക്കുന്നൂർ വാർഡ് മെമ്പർ അംബിക കൺവീനറായുള്ള കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം.മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായർ കടയുടെ ഉദ്ഘാടനം നിർവഹിച്ച് തക്കോൽ കെെമാറി. കട നിർമ്മിക്കാൻ സൗജന്യമായി സ്ഥലം നൽകിയ വലിയവിള വീട്ടിൽ ബാഹുലേയനെ ചടങ്ങിൽ ആദരിച്ചു. മുക്കുന്നൂർ ശ്രീ ശാസ്താ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് വി.മേഹനൻ നായർ പഞ്ചായത്ത് അംഗങ്ങളായ ബിനു എസ്.നായർ,അംബിക,ബിന്ദു ബ്ലോക്ക് പഞ്ചായത്ത് അംഗം കലാ കുമാരി,ഡി.സനൽ, മുരളി പള്ളിവിള,ആർ.അപ്പുക്കുട്ടൻ പിള്ള, രാമകൃഷ്ണൻ, സോമൻപിള്ള, രാമചന്ദ്രൻ, വെമ്പയം ദാസ് തുടങ്ങിയവർ പങ്കെടുത്തു.