മുടപുരം : ഡീസൽ പെട്രോൾ വില വർദ്ധനവിനെതിരെ കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബിജുകുമാർ ജാഥ ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പുളിമൂട് ജംഗ്ഷനിൽ സമാപിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജഹാൻ,സൈന,മിനി,യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം സെക്രട്ടറി ശമീർ,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു പ്രസാദ്,കിഴുവിലം സുദേവൻ,നന്ദകുമാർ,സാദിഖ്,റഫീഖ്,ശരീഫ്, മുരുകൻ തുടങ്ങിയവർ നേതൃത്വം നൽകി.