നെയ്യാറ്റിൻകര :കൊറോണ വൈറസ് വ്യപനം കുറയ്ക്കുന്നതിന് നെയ്യാറ്റിൻകര സെപ്ഷ്യൽ സബ് ജയിലിന് മുന്നിൽ കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ബ്രേക്ക് ദ ചെയിൻ കാമ്പെയ്ൻ സൂപ്രണ്ട് എൻ.സുരേഷ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ലാലു.ടി.എസ് ബോധവത്കരണ സന്ദേശം നൽകി.ജയിൽ അസി. സൂപ്രണ്ടുമാരായ മഹേശൻ,ഉദയൻ മേഖല കമ്മിറ്റി അംഗം നിശാന്ത്,അസി. പ്രിസൺ ഓഫീസർമരായ അനീഷ്.എസ്,ഷാജി.കെ. എന്നിവർ പങ്കെടുത്തു.