ബാലരാമപുരം:കാട്ടുനട ശ്രീഭദ്രകാളിദേവീക്ഷേത്രത്തിലെ തൂക്കമഹോത്സവം 25ന് കൊടിയേറി ഏപ്രിൽ 12ന് സമാപിക്കും. കൊറോണ വൈറസ് ഭീതിയുയർത്തിയ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശം പാലിച്ച് ആളുകൂടാത്ത രീതിയിൽ 25ന് രാവിലെ 10ന് തൃക്കൊടിയേറ്റ് നടക്കും.ആചാരപ്രകാരമുള്ള പൂജകളും മറ്റ് കർമ്മങ്ങളും യഥാവിധി നടക്കും.കളംകാവൽ,​നിറപറ,​ ഇറക്കിപൂജ,​കലാപരിപാടികൾ,​അന്നദാനം,​സമൂഹസദ്യ,​സായാഹ്നഭക്ഷണം തുടങ്ങിയവ പൂർണമായും ഒഴിവാക്കും.ഏപ്രിൽ 12ന് ഒരു തൂക്കം മാത്രം നടത്തിയാൽ മതിയെന്നും കമ്മിറ്റി തീരുമാനിച്ചു. ഭക്തജനങ്ങൾ കമ്മിറ്റിയുടെ തീരുമാനം പൂർണമായും ഉൾക്കൊള്ളണമെന്നും ദേവീപൂജ,​ തട്ടപ്പൂജ എന്നിവ നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രത്തിൽ അതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും ഉത്സവകമ്മിറ്റി അറിയിച്ചു.