ആറ്റിങ്ങൽ: കൊറോണ ജാഗ്രതാ നിർദ്ദേശങ്ങളുമായി മുഖ്യന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മന്ത്രി എ.സി. മൊയ്ദീൻ എന്നിവർ നഗരസഭാ കൗൺസിൽ ഹാളിൽ ജനപ്രതിനിധികളും സന്നദ്ധ സംഘടനാ പ്രതിനിധികളുമായി വീഡിയോ കോൺഫറൻസ് നടത്തി. ബി.സത്യൻ എം.എൽ.എ, നഗരസഭാ ചെയർമാൻ എം.പ്രദീപ്, വിവിധ വാർഡുകളിലെ കൗൺസിലർമാർ,നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ,വ്യാപാരികൾ,വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.