കല്ലമ്പലം: നാവായിക്കുളം മങ്ങാട്ടുവാതുക്കലിൽ ദേശീയപാതയോട് ചേർന്നുള്ള വയൽ നികത്താനെത്തിച്ച മണ്ണ് നീക്കംചെയ്‌തു. മൂന്നു ദിവസം മുമ്പാണ് സ്വകാര്യവ്യക്തി വയൽ നികത്താൻ ശ്രമിച്ചത്. സംഭവത്തിൽ സി.പി.ഐ, എ.ഐ.ടി.യു.സി പ്രവർത്തകർ തഹസീൽദാർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് വില്ലേജ് അധികൃതരും തഹസീൽദാറും നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമാണ് മണ്ണ് നീക്കാൻ നിർദ്ദേശിച്ചത്.