car

കാട്ടാക്കട: കാട്ടാക്കട പെരുംകുളത്തൂർ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിനു സമീപത്തെ റോഡിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ഒരാഴ്ചയിലേറെയായി കെ.എൽ.20 ഇ. 2558 എന്ന കാറാണ് ഉപേക്ഷിച്ച നിലയിൽ കിടക്കുന്നത്.പ്രദേശവാസികൾ കാട്ടാക്കട പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തിയെങ്കിലും കാർ വിറ്റിട്ട് വർഷങ്ങളായെന്ന മറുപടിയാണ് ലഭിച്ചത്.ഇപ്പോൾ കാർ ആരുടെ കൈവശമാണെന്ന വിവരംപോലും ലഭ്യമല്ല.കാർ വിറ്റപ്പോൾ ടി.ഒ ഫാം ഒപ്പിട്ടു നൽകിയെങ്കിലും ഇതേരവരെ പേര് മാറിയിട്ടില്ല.കാട്ടാക്കട പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.