വിതുര: കൊറോണ വ്യാപനം തടയുന്നതിനായി ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിൽ ബ്രേക്ക് ദ ചെയിൻ കാമ്പയിൽ നടപ്പിലാക്കി. പ്രിൻസിപ്പൽ ഡോ. രഞ്ജിത് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് മാനേജർ അഡ്വ. എൽ.ബീന അദ്ധ്യക്ഷത വഹിച്ചു. സ്കൂളിന്റെ നേതൃത്വത്തിൽ കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.