വിതുര: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ആവിഷ്‌കരിച്ച ബ്രേക്ക് ദി ചെയിൻ പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ ആനപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ ആനപ്പാറ ജംഗ്ഷനിൽ കൈ കഴുകൽ കേന്ദ്രം ആരംഭിച്ചു. ആനപ്പാറ വാർഡ് മെമ്പർ എം. ലാലി ഉദ്ഘാടനം നിർവഹിച്ചു. ഡി.വൈ.എഫ്.ഐ മേഖലാസെക്രട്ടറി സുഭാഷ്, യൂണിറ്റ് സെക്രട്ടറി അജിത് ജോയി, ശരത്, വിശാഖ്, വിഷ്‌ണു, സുധീഷ്, ആനപ്പാറ അരുൺ എന്നിവർ പങ്കെടുത്തു.