ബാലരാമപുരം: സർക്കാർ നിർദ്ദേശപ്രകാരം കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ബാലരാമപുരത്ത് അവലോകനയോഗം ചേർന്നു. ബാലരാമപുരം പഞ്ചായത്തിന്റെയും സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സി.എച്ച്.സിയിൽ നടന്ന അവലോകനയോഗത്തിൽ അഡ്വ. എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി സ്വാഗതം പറഞ്ഞു. പഞ്ചായത്തിൽ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവരെക്കുറിച്ചും സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികളെക്കുറിച്ചും മെഡിക്കൽ ഓഫീസർ ആർ.എം. ബിജു വിശദീകരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങൾ, വാർഡ് മെമ്പർമാർ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.