വിതുര:കൊറോണ വൈറസ് ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കും റീജണൽ കാൻസർ സെന്ററും നേരിടുന്ന രക്തക്ഷാമം പരിഹരിക്കുന്നതിനായി റസിഡൻറ് അസോസിയേഷനുകൾ രംഗത്തിറങ്ങണമെന്ന് ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാ കമ്മിറ്റി (ഫ്രാറ്റ്) സമ്മേളനം ആവശ്യപ്പെട്ടു.റസിഡന്റസ് അടിയന്തരമായി രക്തസേന രൂപീകരിച്ച് രംഗത്തിറങ്ങണമെന്നും,പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.ഫ്രാറ്റ് വിതുര മേഖാ പ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,സെക്രട്ടറി തെന്നൂർ ഷിഹാബ്,പൊൻപാറ കെ.രഘു,പി.ബാലകൃഷ്ണൻ നായർ,ചായം സുലോചനൻ നായർ,എം.ഷിഹാബ്ദ്ദീൻ,പി.സോമൻ,പി.ശ്രീകണ്ഠൻ നായർ,തള്ളച്ചിറ ശശിധരൻ നായർ എന്നിവർ പങ്കെടുത്തു.