വർക്കല: വർക്കല നിയോജകമണ്ഡലത്തിൽ 2018-19 കാലത്തെ പ്രളയത്തിൽ തകർന്ന 19 ഗ്രാമീണ റോഡുകൾ പുനർ നിർമ്മിക്കുന്നതിന് 383 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. വി. ജോയി എം.എൽ.എ അറിയിച്ചു. വർക്കല നഗരസഭയിലെ ശിവഗിരി - തുരപ്പിൻമുഖം - പന്തുകളം റോഡിന് 15 ലക്ഷം രൂപയും ഗവ. താലൂക്കാശുപത്രി - ട്രാൻസ്ഫോർമർ -ഗോഡൗൺ റോഡിന് 12ലക്ഷം രൂപയും നടയറ തയ്ക്കാവ് ഫാക്ടറി റോഡിന് 15 ലക്ഷം രൂപയും വർക്കല മുണ്ടയിൽ റോഡിന് 20ലക്ഷം രൂപയും ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പ്രാലേയഗിരി മാടൻകാവ് റോഡിന് 35 ലക്ഷം രൂപയും ഇടവ ഗ്രാമപഞ്ചായത്തിലെ വെൺകുളം മുളനിന്ന കാട്ടുവിള റോഡിന് 12 ലക്ഷം രൂപയും ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇലകമൺ ഫാക്ടറി ജംഗ്ഷൻ മേടയിൽ റോഡിന് 12 ലക്ഷം രൂപയും പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ മൂലഭാഗം കുറ്റിക്കാട് ആറാട്ട്കടവ് റോഡിന് 30ലക്ഷം രൂപയും മടവൂർ ഗ്രാമപഞ്ചായത്തിലെ കിഴക്കേവിള ഐക്കരഅഴികം കൈപ്പടക്കോണം റോഡിന് 45 ലക്ഷം രൂപയും പനപ്പാംകുന്ന് പെരിങ്ങോട്ടുകോണം റോഡിന് 10 ലക്ഷം രൂപയും വിളക്കാട്ക്ഷേത്രം ശക്തിനഗർ റോഡിന് 20ലക്ഷം രൂപയും കളരിയിൽ കിഴക്കുംകര പുളിമൂട് റോഡിന് 20ലക്ഷം രൂപയും നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പുളിക്കൽ കുന്നത്ത് റോഡിന് 20 ലക്ഷം രൂപയും ഇടമൺനില കോളനി പുളിയറ റോഡിന് 16 ലക്ഷം രൂപയും പറകുന്ന് കൊടുവേലിക്കോണം റോഡിന് 15ലക്ഷം രൂപയും ആലാപ്പുഴ ചിറ്റായിക്കോട് റോഡിന് 25ലക്ഷം രൂപയും 28-ാം മൈൽ ഫാർമസിജംഗ്ഷൻ കിഴക്കുംകര റോഡിന് 14ലക്ഷം രൂപയും ആശാരിമുക്ക് മലച്ചിറ റോഡിന് 26.66ലക്ഷം രൂപയും ആണ് അനുവദിച്ചത്. പദ്ധതി നിർവഹണം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് ഏല്പിച്ചിട്ടുളളത്. പ്രവർത്തികൾ പൂർത്തീകരിച്ചാൽ ബിൽതുക ചീഫ് എൻജിനിയർ അനുവദിക്കും. നാല് മാസത്തിനകം പണി പൂർത്തിയാക്കണമെന്നും എം.എൽ.എ പറഞ്ഞു.