പാലോട്: പാലോട് - നെടുമങ്ങാട് റോഡ് വികസനത്തിന്റെ ഭാഗമായി നന്ദിയോട് ഭാഗത്ത് റോഡ് വശത്തെ അനധികൃത കൈയേറ്റങ്ങൾ പി.ഡബ്ല്യു.ഡി അധികൃതർ പൊളിച്ചുമാറ്റി. നന്ദിയോട് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ മുൻഭാഗവും പഞ്ചായത്തിലേക്കുള്ള പ്രവേശന കവാടവും പടികളും പൊളിച്ചു മാറ്റിയതിൽ ഉൾപ്പെടുന്നു. മൂന്ന് മാസം മുൻപ് ലക്ഷങ്ങൾ ചെലവഴിച്ച് പഞ്ചായത്തിന്റെ പ്രവേശന കവാടത്തിൽ നിർമ്മിച്ച ആർച്ച് പൊളിച്ച് മാറ്റാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ബന്ധപ്പെട്ട അധികാരികൾ തയാറായിരുന്നില്ല. ഇന്നലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ച കൂട്ടത്തിൽ ഈ ആർച്ചും പൊളിച്ചു മാറ്റി.